രാവിലെ ആറുമണിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ ഇരുന്ന അയാള്‍ മുന്നിലുള്ള റോഡില്‍ നോക്കി അങ്ങനെയിരിന്നു. പല ചിന്തകളും മൂല്യബോധം വെച്ച് മനസ്സുകൊണ്ട് അളക്കുന്നത് ഇത്തരം ഒറ്റയ്ക്കുള്ള യാത്രകളിലാണ്. പലതും ജനിയ്ക്കുന്നതും. ബഹളമുള്ള ട്രെയിനുകളും തിരക്കുള്ള ബസ്സുകളും മിക്കപ്പോഴും ഒരുതരം ഏകാന്തത പകര്‍ന്നു തരും എന്നാണ് അയാളുടെ പക്ഷം.
മുന്നില്‍ കുതിച്ചുപോകുന്ന വണ്ടികള്‍ക്ക് ഒരു കാലഘട്ടത്തിന്റെ സ്വഭാവം അയാള്‍ കല്പ്പിച്ചുനല്കി. കുറച്ചകലെ റോഡിന്റെ ഒത്തനടുവില്‍ എന്തോ കൊത്തിത്തിന്നുകൊണ്ടിരിക്കുന്ന രണ്ടിണപ്രാവുകള്‍ അയാളെ വര്‍ത്തമാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ബസ് വേഗം മുന്നോട്ട് നീങ്ങുമ്പോള്‍ പ്രാവുകള്‍ കൂടുതല്‍ അടുത്തായി തുടങ്ങി. വണ്ടി കുതിച്ചടുത്തെത്തുമ്പോള് പറന്നുമാറുന്ന പക്ഷികളുടെ വിരുതിനെ പറ്റി പെട്ടെന്നയാള്‍ അസൂയയോടെ ആലോചിച്ചു, അതുപോലെ ഈ വേഗത്തിലുള്ള കുത്തൊഴുക്കില്‍ നിന്നും കരകയറാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നു വേദനിച്ചു.
ബസ് വേഗത കുറയ്ക്കാതെ മുന്നോട്ട് കുതിച്ചു. പ്രാവുകള്‍ പറന്നു മാറുന്നതു കാണാന്‍ അയാള്‍ ആകാംശയോടെ നോക്കിയിരിന്നു. പൊടുന്നനെ അവ പറന്നുയര്‍ന്നു
ടപ്...!!!
പറന്നുയര്‍ന്നത് ഇണക്കിളികളിലൊന്നു മാത്രം. അയാള്‍ കാതോര്‍ത്തു. മാനിഷാദകളോ രോദനങ്ങളോ കേട്ടില്ല. ബസ് വേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിന്നു.
12 comments:
എല്ലാം കുതിക്കുന്നു. എല്ലാവരും കുതിയ്ക്കുന്നു അതിവേഗത്തില്‍
ജീവിതം ഇങ്ങനെയൊക്കെയാണ്.
പ്രതീക്ഷിക്കാത്ത വേഗത്തിൽ ചിലപ്പോൾ... അല്ലെങ്കിൽ വേഗത്തിനനുസരിച്ച് പ്രതികരിക്കാൻ ഒരണുവിട വൈകുമ്പോൾ...
പൂർണവിരാമം!
അഡാപ്റ്റബിലിറ്റി ഈസ് ദ കീ ഫോർ സർവൈവൽ...
(ചിലപ്പോൾ എത്ര അഡാപ്റ്റബിലിറ്റി ഉള്ളയാളും ഒരു ഭ്രാന്തന്റെ കൈകളാൽ പൂർണവിരാമത്തിലെത്തി എന്നും വരാം! അതാണു ലോകം!)
ആശംസകൾ!
ടപ്...!!!
ഈ വേഗത്തിലുള്ള കുത്തൊഴുക്കില്‍ നിന്നും കരകയറാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നു വേദനിച്ചു.
എല്ലാവരും ഇങ്ങനെയൊക്കെ തന്നെ. അടിയേറ്റു വീഴും വരെ വിരുതര്‍ ...
തൊട്ടു മുകളിലെ കമന്റില്‍ പറഞ്ഞത് സത്യം
ബസ് : രാവിലെ പത്തനംതിട്ട നിന്നും തിരുവനന്തപുരത്തിനുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്
യാത്രക്കാരന് : രാകേഷ് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
അണ്ണന് ഒരു സമ്പവം തന്നെ
അഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി :-)
nannayittundu.. fast life um athinte kshanikathayum..
ithipozhaa kande...
mashe..
sthiramayezhuthu...:)
Kollaam kunjaa...Basheerintey bhaashayil maranathintey nizhalil thanne aanu naam...kudhikkunnadhu..kozhinju veezhunnadhum..veghathyudey ee loghathu nammey oru nimisham enkilum chinthipikattey.
ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ..
കാലാഹിനാ പരിഗ്രസ്തമാം ലോകവും..
ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു....
പിന്നെ കാവ്യ നീതിയെ ചോദ്യം ചെയ്കയാകാമെന്നിരുന്നാലും ഇണക്കുരുവികള്‍ റോഡില്‍ കൊത്തിവലിക്കുന്നതു സങ്കല്പത്തില് പോലും എനിക്കൊരു കാഴ്ചയല്ല...കാക്കയ്ക്കു സഹതാപം കിട്ടില്ലെന്ന സവര്‍ണ ചിന്താഗതിയിലോ നീയും ?
Post a Comment