Monday, April 19, 2010

ദാസന്റെ കത്തുകള്‍



കുറേനാളുകള്‍ക്ക് മുന്‍പ് “ദി ഹിന്ദു“വില്‍ ശ്രീവത്സന്‍ ജെ. മേനോനുമായുള്ള ഒരു അഭിമുഖത്തിലാണ് ‘ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി‘ എന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ എപ്പോഴോ അതിലെ പാട്ടുകള്‍ കേള്‍ക്കാനും സാധിച്ചു. പക്ഷെ ഈ ചെറിയ ചിത്രം തീയറ്ററില്‍ എത്തുമെന്നുപോലും പ്രതീക്ഷിച്ചതല്ല. മോഹന്‍ രാഘവന്‍ എന്ന പുതുമുഖസംവിധായകന്റെ ചിത്രത്തില്‍ അമിതപ്രതീക്ഷകളും ഇല്ലായിരിന്നു. പിന്നെ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതമുള്ളതുകൊണ്ട് പുറത്തിറങ്ങിയാല്‍ കാണണം എന്നുണ്ടായിരിന്നു.

ഇന്നലെ(ഞായറാഴ്ച) ഫസ്റ്റ് ഷോയ്ക്ക് കൈരളിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചപോലെ തിരക്ക് തീരെ ഇല്ലായിരിന്നു(സൂഫി പറഞ്ഞ കഥ എന്ന “അവാര്‍ഡ്” പടത്തിനുപോലും ഇതിലും ആളുണ്ടായിരിന്നു). ലോബജറ്റില്‍ സൂപ്പര്‍ത്താരങ്ങളും മള്‍ട്ടിത്താരങ്ങളും ഒന്നുമില്ലാതെ എങ്ങനെ നല്ല സിനിമ ചെയ്യാം എന്നതിനൊരുത്തമോദാഹരണമാണ് ഈ ചിത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നേയും അമ്മയേയും ഉപേക്ഷിച്ചുപോയ അച്ഛനുമായി ദാസന്‍ കത്തിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും, അതില്‍നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളും, അതിലൂടെ ഒരു ഗ്രാമത്തിലെ സമകാലിക പ്രശ്നങ്ങളും, വാക്കുകളിലൂടെ ഉണ്ടാകുന്ന ഹൃദയബന്ധങ്ങളും എല്ലാം രസകരമായി യാതൊന്നും മുഴച്ചുനില്‍ക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ലളിതമായ കാര്യങ്ങള്‍ എങ്ങനെ മര്യാദയ്ക്ക് സിനിമയാക്കാം എന്ന ഒരു പാഠവും സംവിധായകന്‍ നമ്മേ പഠിപ്പിക്കുന്നു. കഥഗതിയ്ക്ക് പുറത്തുള്ള സംഭവങ്ങള്‍ 35mmല്‍ നന്നായി കൂട്ടിച്ചേര്‍ത്തത് സംവിധായകന്റെ മറ്റൊരു നല്ല പരീക്ഷണമാണ്.

ദാസനായി വേഷമിട്ട അലക്സാണ്ടറും അമ്മുവായി എത്തിയ ടീനയും ദാസന്റെ സഹപാഠിയാ‍യ തോമസുകുട്ടിയുടെ വേഷം ചെയ്ത പേരറിയാത്ത ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മറ്റു വേഷങ്ങളിലെത്തുന്ന ബിജു മേനോന്‍, ശ്വേത മോനോന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മോശമല്ലാത്ത രീതിയില്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നു.

ഇരുണ്ട മുറികളില്‍ അരണ്ട വെളിച്ചത്തിലുള്ള കുറെ ഷോട്ടുകള്‍ വളരെ നന്നായി പകര്‍ത്തിയ ക്യാമറാമാന്‍ അരുണ്‍ വര്‍മ്മ ഗ്രാമത്തിന്റെ ഭംഗിയും നല്ല രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ശ്രീവത്സന്‍ ജെ മേനോന്റെ പശ്ചാത്തലസംഗീതം ഫ്രെയിമുകളുടെ എല്ലാ വികാരവും ഉള്‍ക്കൊള്ളുന്നതും അതിമനോഹരവുമായിരിന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയ ‘വെഞ്ചാമരക്കാറ്റേ..’ എന്ന ഗാനവും ചിത്രത്തോട് നന്നായി ചേര്‍ന്നുപോകുന്നു.

എല്ലാത്തിനുമുപരി മനസ്സില്‍തട്ടുന്ന ഒരുപിടി സംഭാഷണങ്ങളും ടിഡി ദാസന്റെ എന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് മാറ്റുകൂട്ടുന്നു. കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

16 comments:

Unknown said...

കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്.

പയ്യന്‍ / Payyan said...

മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന കുറെ പേര്‍ മലയാള സിനിമയുടെ കൈയ്യേത്തുന്നതിനേക്കാള്‍ അകലെയാണ്. ഇത് പോലുള്ള ചിത്രങ്ങള്‍ കാണണം എന്ന് ആഗ്രഹമുള്ളപ്പോഴും അതിനു സാധിക്കാത്ത എന്നെ പോല്ലുള്ളവര്‍... :(

shaji.k said...

ഈ പടം കാണാന്‍ വളരെ കുറച്ചു ആളുകളെ ഉള്ളൂ തീയറ്ററില്‍ എന്നാണ് കേട്ടത്. നല്ല പടം ആണെന്ന് കണ്ടവര്‍ പറയുന്നുമുണ്ട്.ഇങ്ങിനത്തെ സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ വളരെ കുറച്ചു ആളുകളെ ഉള്ളൂ എന്നാണ് സത്യം.
മലയാളിയുടെ സിനിമാസ്വാദന നിലവാരം താഴേക്ക്‌ പോയിട്ടുണ്ടോ എന്ന് സംശയിക്കണം. എത്ര നല്ല സിനിമ ആയാലും ഒരു അഞ്ചു മിനിട്ട് ഇഴച്ചില്‍ വന്നാല്‍ അപ്പൊ മലയാളി അക്ഷമാനാകും കൂവും.

എന്തായാലും ഈ സിനിമ വിജയിക്കട്ടെ ,ദോഹയില്‍ ഈ സിനിമ വന്നാല്‍ കാണണം.

ഷാജി ഖത്തര്‍.

Joji said...

naattilethiyittu venam ithonnun kaanan.

Haree said...

“വെഞ്ചാമരക്കാറ്റേ... സഞ്ചാരിപ്പൂങ്കാറ്റേ...”
ചുമ്മാ ഒന്നു മൂളിയതാണ്... :-)
--

anoop said...

padam punjab il vannal kaanayirunnu...

ക്രിസൺ ജേക്കബ്/Chrison Jacob said...

innale Nayakan enna padam kandu... oru thudakkakkaarante tharakkedillaatha nalloru chithram... alpam violence reethi aanenkilum nannaayitundu... ennal padam nalla reethiyil potti... kazhinja varsham irangia ethreyo nalla chithrangalaanu pandaaramadangiyathu... koora padangal ethreyo ennam nalla lavishaayi vijayichu... ee avastha maarumo?? illa ennaanu ente viswaasam..

വിനയന്‍ said...

മിക്കവാറും ഇന്ന് തന്നെ കാണും...എന്നിട്ട് ഒരു അഭിപ്രായം കൂടി കാച്ചാം. നല്ല പാട്ട്, നല്ല ത്രെഡ്, നല്ല ചില നിരൂപണങ്ങള്‍ ഇവയെല്ലാം കാണാന്‍ പ്രചോദകങ്ങളാണു. റിവ്യൂ നന്നായി.

sundar said...

kollaaam.... oru azheekodan touch undu review inu... keep going...

Unknown said...

@പയ്യന്‍ / Payyan @J
ഇനി ഡിവിഡി ഇറങ്ങാന്‍ കാത്തിരിക്കുകയേ രക്ഷയുള്ളൂ. കാരണം ഇപ്പോള്‍ തന്നെ കേരളത്തില്‍ മൊത്തം 4-5 തീയറ്ററുകളില്‍ മാത്രമാണ് ഇതോടുന്നത്. അതും ഈയാഴ്ചയോടെ തീരും

@shajiqatar
ഇത്തരം ചെറിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ നന്നാവുമോ, മോശമായിരിക്കുമോ, കാശുപോകുമോ തുടങ്ങിയ സംശയങ്ങളാണ് മിക്കവര്‍ക്കും. പിന്നീട് ഡിവിഡിയും മറ്റും ഇറങ്ങിക്കഴിയുമ്പോള്‍ അതു കണ്ടിട്ട് ഇത്ര നല്ല സിനിമ എന്തുകൊണ്ട് ഓടിയില്ല എന്ന ചോദ്യങ്ങളും. ഇത്തരം ആള്‍ക്കാര്‍ തന്നെ മോശമാണെന്നറിഞ്ഞാലും ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ക്ക് തലവെയ്ക്കുന്നതും സ്ഥിരം കാഴ്ചതന്നെ.

b Studio said...

കൊമേഴ്സ്യൽ വിജയത്തിനു വേണ്ട ചേരുവകൾ ചേർക്കാതെ ഈ സിനിമ തിയറ്ററിൽ എത്തിക്കാൻ ധൈര്യം കാണിച്ച മോഹൻ രാഘവനെ പോലുള്ളവരും മുൻ വിധിയോടെ അല്ലാതെ സിനിമ കാണാൻ തിയറ്ററുകളിൽ പോകുന്ന പ്രേക്ഷകരും ആണു മലയാള സിനിമയെ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും മോചിപ്പിക്കാൻ കെല്പുള്ളവർ

Unknown said...

watched 3 times within 5 days ... a great film. its a blend of art and commercial ... really a master craft... cinema edukkaan ariyaathe producer maaare chathikkunna munnira cinemakare kontupoyi kaanippikkanam ....

nandakumar said...

വളരെ നല്ല സിനിമയാണ്. കാണേണ്ട സിനിമ. ബി സ്റ്റുഡിയോയുടെ കമന്റ് ശ്രദ്ധേയം.

വിനയന്‍ said...

സിനിമ കണ്ടു.വളരെ നന്നായിരുന്നു.'സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്'. അത് തന്നെയാണ് എന്റെയും അഭിപ്രായം.

Unknown said...

അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി :-)
@b Studio
പ്രേക്ഷകര്‍ക്ക് വേണ്ടത് “ഇതാണ്” എന്ന ഒരു ധാരണയോടെയാണ് മിക്കവരും പടം പിടിക്കുന്നത്. അല്ലാതെ എന്റെ സിനിമ ഇങ്ങനെയിരിക്കണം എന്ന ഒരു കാഴ്ചപ്പാട് മിക്കവര്‍ക്കുമില്ല.

@Vinayan
പ്രതീക്ഷയോടെ പോയിട്ടും ഒരുപാട് ഇഷ്ടപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ ഉറപ്പിക്കാം ചിത്രത്തിന്റെ ക്വാളിറ്റി. :)

MOM said...

:)