അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഉറുമി. 1498ൽ വാസ്കോ ഡ ഗാമ നടത്തുന്ന അധിനിവേശവും ആധുനിക കാലത്ത് FDI എന്നപേരിൽ വിദേശക്കുത്തകകൾ നടത്തുന്ന അധിനിവേശവുമാണ് കോർത്തിണക്കി വായിക്കാൻ ശ്രമിക്കുന്നത്. ചരിത്രവും വർത്തമാനവും മിത്തും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയം. ആ പ്രമേയത്തേ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ Brilliant എന്ന് നിസംശയം വിളിക്കാമായിരുന്ന സിനിമ.
ആ പൂർണ്ണത നേടാൻ കഴിഞ്ഞില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. പ്രധാനപ്രശ്നം ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും തന്നെ. 500 കൊല്ലം മുൻപുള്ള കഥപറയുമ്പോൾ 1000 കൊല്ലത്തിന്റെ അകലം പ്രേക്ഷകനുമായി keep ചെയ്താണ് ഈ സിനിമ സംവേദിക്കുന്നത്. അങ്ങനെ Brilliant ആവാൻ തുടങ്ങിയ യാത്ര തുടക്കത്തിൽ തന്നെ തീർത്തും ശരാശരിയിലെത്തിക്കുന്നതിൽ ശങ്കർ രാമകൃഷ്ണൻ വഹിച്ച പങ്ക് പൊറുക്കാനാവാത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയും നന്നേ ശുഷ്കം.
അവിടെനിന്നും അതിനെ ഏതാണ്ട് ഒരു നല്ല നിലവാരത്തിൽ എത്തിക്കാൻ സംവിധായകനും, അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്. കലാസംവിധാനവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പാട്ടുകളും നിലവാരം പുലർത്തിയപ്പോൾ, പാട്ടുകൾ പലപ്പോഴും ചിത്രത്തോട് ചേർന്നുപോകുന്നില്ല എന്നു പറയാം.
പതിവ് സന്തോഷ് ശിവൻ ചിത്രങ്ങൾ പോലെ ദൃശ്യങ്ങളുടെ ഭംഗി അതിനുള്ളതിലും കൂടുതുലായി പ്രേക്ഷകരിലെത്തിച്ച ഛായഗ്രാഹകർ(സന്തോഷ് ശിവനും അഞ്ജലി ശുക്ലയും) തന്നെയാണ് ഇവിടെയും സ്കോർ ചെയ്തിരിക്കുന്നത്. സന്തോഷ് ശിവന്റെ ക്യാമറയിലൂടെ പുറത്തുവരുമ്പോൾ ചെളിക്കുവരെ എന്തഴക്!!
വിടവുകൾ കാണിക്കാൻ മാത്രമായി എന്തിനായിരിന്നു വിദ്യാബാലൻ!!
ചുരുക്കത്തിൽ ഇപ്പോൾ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം എന്ന വിശേഷണത്തിലൊതുങ്ങും സന്തോഷ് ശിവന്റെ ഉറുമി. ഈ സാങ്കേതികത്തികവ് തിരക്കഥയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ചുപോകുന്നു. പക്ഷെ ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.
10 comments:
ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.
അപ്പോ കാണാം അല്ലെ..ഈ ആഴ്ച തന്നെ നോക്കട്ടെ! ശങ്കർ രാമകൃഷ്ണൻ കേരള കഫെയിൽ ഒരു പടമെടുത്തില്ലെ, അത് നന്നായിരുന്നു..
അടുത്തയാഴ്ച നാട്ടില്‍ വരുമ്പോള്‍ എന്തായാലും കാണും ... പാട്ടൊന്നും കാര്യമായിട്ടു പിടിച്ചില്ല...
ശിവന് സാറിന്റെ ക്യാമറ consistent അല്ലായിരുന്നു എന്നാണു എനിക്ക് തോന്നിയത്. മിക്കവാറും സീനുകളും വളരെ മികച്ച നിലവാരം തന്നെ. പക്ഷെ അതിന്നിടക്ക് പലയിടത്തും വളരെ ഓര്‍ഡിനറി പോലത്തെ സീനും ഉണ്ട്. Digital exposure ആണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ വെള്ള വളരെ over exposed ആയിട്ടുള്ള ഷോട്സ്, അങ്ങിനെ അങ്ങിനെ. Since its from somebody like S Sivan, it doesnt look good.
എന്റെ മനസ്സില്‍ തോന്നിയത് തന്നെയാണ് നീ പറഞ്ഞത്. എനിക്ക് അത്രയും നീട്ടി എഴുതാന്‍ അറിയാത്തതുകൊണ്ട് രണ്ടുവരിയില്‍ നിര്‍ത്തി.
"ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന"...?
I was so bored that I escaped during the interval.
തീയറ്ററില്‍ തന്നെ കാണേണ്ട ചിത്രം......
അപ്പോള്‍ കാണാം അല്ലെ
ഇപ്പൊഴാണു കണ്ടത്. ചില രീതിയിലെങ്കിലും നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. നല്ല വിഷ്വൽസ് ആണെങ്കിലും ചിലയിടത്തെ ഏച്ചുകെട്ടൽ ചേരാതെ പോവുന്നു, പ്രത്യേകിച്ച് യുദ്ധരംഗങ്ങൾ. ദൃശ്യങ്ങളിലും അനന്തഭദ്രത്തിന്റെ തുടർച്ച പോലെയൊക്കെ തോന്നി. മസാല കൂട്ടി പ്രമേയത്തിന്റെ ഗൗരവം കളഞ്ഞു, അധിനിവേശത്തിനെതിരെ എന്നു പറയുന്നതിനു ആത്മാർഥത ഉണ്ടെന്നു തോന്നിയില്ലെ.
എന്തൊക്കെയാലും മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്നവയുമായി തട്ടിച്ചു നോക്കിയാൽ ഒരു സംഭവം തന്നെ.
@അനൂപ്,
എനിക്ക് അനന്തഭദ്രം തന്നെയാണ് ഇതിലും ഇഷ്ടപ്പെട്ടത്. ഇതൊരു ദൃശ്യങ്ങളുടെ കൊളാഷ് മാത്രമായി തീർന്നു.
സിറ്റി ഓഫ് ഗോഡ് കണ്ടില്ലെങ്കിൽ കണ്ടോളൂ..അതിൽ സിനിമയുണ്ട്
Post a Comment