Monday, December 6, 2010

IFFK 2010ന്റെ കൈയൊപ്പ്

കേരളത്തിലെ സിനിമപ്രേമികള്‍ എന്നും ആകാംശയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം പടിവാതിലിലില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍, ഇന്നലെ പുറത്തിറക്കിയ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം യൂടൂബില്‍ പ്രത്യക്ഷപ്പെട്ടു.



ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.

സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു


കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.

4 comments:

Unknown said...

കഴിഞ്ഞ കൊല്ലങ്ങളില്‍ നിന്നു വ്യത്യസ്തമായി നിലവാരം പുലര്‍ത്തുന്നുണ്ട് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം.

nikhimenon said...

yes,this one is good

anoop said...

ചെറുത്‌, മനോഹരം

Pranavam Ravikumar said...

Well said.. Although your post is short, thoughts are crisp...! My wishes..