കേരളത്തിലെ സിനിമപ്രേമികള്‍ എന്നും ആകാംശയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം പടിവാതിലിലില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍, ഇന്നലെ പുറത്തിറക്കിയ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം യൂടൂബില്‍ പ്രത്യക്ഷപ്പെട്ടു.
ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.
സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.
4 comments:
കഴിഞ്ഞ കൊല്ലങ്ങളില്‍ നിന്നു വ്യത്യസ്തമായി നിലവാരം പുലര്‍ത്തുന്നുണ്ട് ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം.
yes,this one is good
ചെറുത്, മനോഹരം
Well said.. Although your post is short, thoughts are crisp...! My wishes..
Post a Comment