കൊല്ലങ്ങളായി എല്ലാവരേയും കുഴക്കിയിരുന്ന ചോദ്യത്തിനുത്തരം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുകയാണ് ഷെഫീല്‍ഫ് യൂണിവേര്‍സിറ്റിയിലേയും വാര്‍വിക്ക് യൂണിവേര്‍സിറ്റിയിലേയും ഒരു സംഘം. വാര്‍ത്ത ഇവിടെ.
അവര്‍ പറയുന്നതു പ്രകാരം ഗര്‍ഭിണിയായ കോഴിയുടെ അണ്ഡാശയത്തിലുണ്ടാവുന്ന OC-17 എന്ന പ്രോട്ടീന്‍ മൂലമാണ് മുട്ടത്തോട് ഉണ്ടാവുന്നത് എന്നാണ്. അതായത് ഈ പ്രോട്ടീന്‍ ആണ് കോഴിയുടെ ശരീരത്തിലുള്ള കാത്സ്യം കാര്‍ബണേറ്റിനെ കാത്സ്യം ക്രിസ്റ്റത്സ് ആക്കിമാറ്റുന്നതെന്ന്. അതുകൊണ്ട് കോഴിയാണ് ആദ്യം ഉണ്ടായത് എന്ന നിഗമനത്തിലാണ് സംഘം എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷെ ഈ വിദഗ്ധസംഘം ആദ്യത്തെ കോഴി എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ല. :)
വിശ്വാസികള്‍ പറയും ആ കോഴിയെ ദൈവം ഉണ്ടാക്കി എന്ന്. അപ്പൊ ചോദിക്കാം ഈ പറയുന്ന ദൈവത്തെ ആരുണ്ടാക്കി. അതിനുത്തരം മനുഷ്യന് എന്നാണ് എന്റെ പക്ഷം.
ഇനി എന്റെ നിഗമനം :)
ഡാര്വിന് സിദ്ധാന്തം വെച്ച് മറ്റേതെങ്കിലും ജീവിയില്‍ നിന്നും പരിണാമം സംഭവിച്ചാവാം കോഴിയും ഉണ്ടായത്. ഉദാഹരണത്തിന് അത് ഒരു കൊക്ക് ആണെന്ന് നമുക്ക് വിചാരിക്കാം. ഒരു ദിവസം കൊക്ക് ഇട്ട മുട്ട വിരിഞ്ഞപ്പോള്‍ കോഴി ഉണ്ടായി എന്നും വിചാരിക്കുക. അപ്പൊ ഉത്തരം മുട്ട എന്ന് പറയാം.
പക്ഷെ ചോദ്യം കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്നല്ലേ ആവേണ്ടത്? അപ്പൊ ഉത്തരം കോഴി എന്നു പറയേണ്ടി വരും. കാരണം മുകളില്‍ പറഞ്ഞ മുട്ട, അതായത് കൊക്ക് ഇട്ട മുട്ട, അതിനെ നമുക്ക് കോഴിമുട്ട എന്നു വിളിക്കാന്‍ പറ്റില്ലല്ലോ. എങ്ങനെയുണ്ട് ഈ തിയറി!!!
ഇത്രയും പറഞ്ഞതില്‍ നിന്നും കൊക്കില്‍ നിന്നാണ് കോഴിയുണ്ടായതെന്ന് ഞാന്‍ പറഞ്ഞു എന്ന് ധരിക്കരുത്.
10 comments:
ഇനിയിപ്പൊ ചോദിക്കും കോഴിയും ഗര്‍ഭിണിയാവുമോ എന്ന് :)
കൊയഞ്ഞല്ലോ...പുള്ളേ...
apo kokku aaNo? kokkinte muttayano aadhyam undayathu?
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ................!
Like
എന്ത് കോപ്പാണേലും ഒരു ഡബിൾ ബുൾസൈ...
സത്യം പറയെടാ... ഏതു ക്ണാപ്പന് എന്തു പറഞ്ഞാലും ആ കൊക്കിട്ട മൊട്ടേന്ന് കോഴി വരണങ്കി ഒരു കോഴി അതിണ്റ്റെ പൊറകില് വേണം...അതു പറഞ്ഞിട്ട് നീ ഇവ്ടെന്നു പോയാ മതി...
ഒരു കോഴിക്കും മുട്ടക്കും കൂടി വില 205 രൂപ ........
കോഴിക്ക് , കോഴിമുട്ടയെക്കാൾ 200 രൂപ കൂടുതലാണ് ....
എങ്കിൽ കോഴിമുട്ടയുടെ വില എത്ര ???????.........
4.50
ഗർഭിണിയായ കോഴി ആണ് ഉണ്ടായത് 😂😂
Post a Comment