Sunday, March 14, 2010

മലയാളസിനിമയിലെ ചില വനിതാസംരംഭങ്ങള്‍

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമണ്‍ ഇന്‍ റേഡിയോ ആന്റ് ടിവി(IAWRT)യും അലിയോണ്‍സ് ഫ്രോന്‍സെയിസും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മാര്‍ച്ച് 13, 14 തീയതികളില്‍ കലാഭവനില്‍ ഏഷ്യന്‍ ചലച്ചിത്രമേള സംഘടിപ്പിച്ചു. 25 ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സംവിധായകരുടെ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച “വിമണ്‍ ഫിലിം മേക്കേര്‍സ് ഓഫ് കേരള“ എന്ന വിഭാഗത്തില്‍ സംഗീതപദ്മനാഭന്റെ 'ചാരുലതയുടെ ബാക്കി', ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം', ഗീതുമോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ', അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍', ജെ. ഗീതയുടെ 'അകം', ആഷാ ജോസഫിന്റെ 'ഗെയിം' എന്നീ ചിത്രങ്ങളായിരിന്നു ഉണ്ടായിരിന്നത്.


പദ്മപ്രിയയും വിനീതും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചാരുലതയുടെ ബാക്കി' നല്ലൊരു ചിത്രമായിരിന്നു. സത്യജിത് റേയുടെ ചാരുലതയെ സ്നേഹിക്കുകയും ചാരുവിനെപ്പോലെ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ഇതിലെ നായികാകഥാപാത്രം പക്ഷെ റേയുടെ ചാരുവിനെപ്പോലെ വിവാഹിതയല്ല. അതേ സമയം ചാരുലത എന്ന സിനിമ പല ആവര്‍ത്തി കാണുകയും, ഒരു സംവിധായകന്‍ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ആളാണ് ചാരുവിന്റെ സുഹൃത്തായി എത്തുന്ന വിനീതിന്റെ കഥാപാത്രം. വിവാഹത്തെ പറ്റി ചാരുവിനുള്ള വേവലാതികളും, പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കേവലം ആ കഥാപാത്രത്തിന്റെ മാത്രം പ്രശ്നമല്ല, ചാരുവിലൂടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയേയും, വ്യവസ്ഥകളേയും ചോദ്യം ചെയ്യുകയാണ് സംവിധായിക. തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും നല്ല നിലവാരം പുലര്‍ത്തി. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന സംഗീത എന്ന സംവിധായികയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.


സന്തോഷ് എച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള നല്ലൊരു കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം'. ജാതിയുടെ പേരിലുള്ള വേര്‍ത്തിരിവ് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലും നിലനില്‍ക്കുന്നു എന്നാണ് ചിത്രത്തിലൂടെ സംവിധായിക പറയാന്‍ ശ്രമിച്ചിരിക്കുന്നത്. “ജാതി പറയരുത്, അത് അനുഭവിക്കാനുള്ളതാണ്” എന്ന് ചിത്രം കഴിയുമ്പോള്‍ എഴുതിക്കാണിക്കുന്നത് എന്തുദ്ദേശത്തിലാണെന്ന് ഇതുവരെ പിടികിട്ടിയില്ല. കൃത്രിമത്തം നിറഞ്ഞ സംഭാഷണങ്ങളും, ചുമ്മാതെ തുന്നിച്ചേര്‍ത്ത കുറെ ദൃശ്യങ്ങളുമാണ് ഈ പന്തിയില്‍ വിളമ്പിയത്. ഭാഗ്യദേവതയിലും മറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരിന്ന ശ്രീബാല അദ്ദേഹത്തില്‍ നിന്ന്(അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും) ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.


ഗോവ ചലച്ചിത്രമേളയില്‍ മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഗീതു മോഹന്‍ദാസിന്റെ ‘കേള്‍ക്കുന്നുണ്ടോ’ മികച്ചൊരു കലാശൃഷ്ടിയാണ്. വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചാണ് ഈ ചിത്രം പറയാതെപറയുന്നത്. അസ്ന എന്ന അന്ധയായ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെയുള്ള തിരിച്ചറിവുകളും ഭാവനയിലൂടെയുള്ള സഞ്ചാരങ്ങളുമാണ് ഇതിനായി ഗീതു തിരഞ്ഞെടുത്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ഒരു നടി എന്നതിലുപരി നല്ലൊരു സംവിധായിക കൂടിയാണെന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.


അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍'എന്ന ചിത്രം എച്ച്.ഐ.വി. ടെസ്റ്റിന്റെ റിസള്‍ട്ട് കാത്തിരിക്കുന്ന സമൂഹത്തിന്റെ രണ്ടുതട്ടിലുള്ള അപരിചിതരാ‍യ രണ്ട് സ്ത്രീകളുടെ സംഭാഷണത്തിലൂടെയാണ് പുരോഗമിക്കുന്നത്. അപരിചിതരായതു കൊണ്ടുതന്നെ പിന്നീടൊരിടത്തും തമ്മില്‍ കാണേണ്ടി വരില്ലെന്ന വിശ്വാസത്തില്‍ മനസ്സുതുറന്നു സംസാരിക്കുകയാണവര്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന് മധുബാലയും മറാത്തി നടി മാധവി ജുവേക്കറുമാണ്. ഒരു മുറിയില്‍ മാത്രം നടക്കുന്ന സംഭവത്തെ ഒട്ടും ബോറാടിപ്പിക്കാതെ, കൈയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. അഞ്ജലി മേനോന്‍ മലയാള സിനിമയുടെ ഒരു പ്രതീക്ഷയാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം.

സ്ഥിരം പറഞ്ഞുകേട്ട് മടുത്ത ഫെമിനിസ്റ്റ് ചിന്തകളാണ് ജെ. ഗീതയുടെ അകം എന്ന ചിത്രത്തിലാകമാനം. അടുക്കളയിലും കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങളിലും തളച്ചിടപ്പെട്ട സ്വന്തമായി ഒരു സ്പെയ്സ് കൊതിക്കുന്ന സ്ത്രീയെയാണ് ഇതില്‍ വരച്ചുകാണിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. അധികം വലിച്ച് നീട്ടി വൃത്തികേടാക്കിയില്ലെന്ന ഒറ്റ ആശ്വാസം.

ഒരു ബ്ലോഗ് കഥയുടെ(കഥയുടെ പേര് മറന്നു) ചുവടുപിടിച്ച് ശൃഷ്ടിച്ച ആഷാ ജോസഫിന്റെ 'ഗെയിം' ഒരു വലിയ വീട്ടിലെ അകന്ന കണ്ണികളിലേക്ക് ഒരു കള്ളന്റെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ രണ്ടറ്റങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ ഏകാന്തത അനുഭവിക്കുന്ന കുട്ടിയെ സഹതാപത്തോടെ നോക്കി മോഷണം നടത്താതെ മടങ്ങുന്ന കള്ളന്‍ കണ്ട കാഴ്ചകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തം.

അഞ്ജലി മേനോന്റെ വെയിറ്റിങ് വിമെണും ആഷാ ജോസഫിന്റെ ഗെയിമും കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരിന്നു. മലയാള സിനിമയുടെ ഭാവിയില്‍ ഒരുപാട് ചലനങ്ങള്‍ ശൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം സംവിധായകര്‍ ഇനിയും മുന്നോട്ട് വരുന്നത് കാത്തിരിക്കുന്നു. ഒപ്പം വനിതാ സംവിധാകര്‍ എന്ന വേര്‍ത്തിരിവിന്റെ ആവശ്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കുകയും വേണം. ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി കാതറിന്‍ ബിഗലോ പറഞ്ഞതോര്‍ക്കുക “Don't call me a female film maker; call me a film maker”. ശരിയ്ക്കും നമുക്ക് വേണ്ടത് വനിതാസംവിധായകരെയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച് നല്ല സംവിധായകരെയാണ്!!!

30 comments:

Unknown said...

നമുക്ക് വേണ്ടത് വനിതാസംവിധായകരേയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച നല്ല സംവിധായകരെയാണ്!!!

nikhimenon said...

that was a point well said

Martin Tom said...

Lekhanathil soochipichirikkunna chila kalaasrishtikal ulkrishtamaanennu dwani-enikkatra kandu yojikkanaavilla.
But Udhesha shudhiye maanichu, mothathil nannayi ennathu kondum
ABHINANDANANGAL

അഭിജിത്ത് മടിക്കുന്ന് said...

നല്ല പോസ്റ്റ്‌

bobby said...

good post man.

Shahul Ameen said...

Good analysis.
Have you seen Sanchaaram by Liji Pulleppalli? It is a wonderful work.

ക്രിസൺ ജേക്കബ്/Chrison Jacob said...

നല്ലൊരു പോസ്റ്റ്... നല്ല സംവിധായകരെ നമ്മുക്ക് നഷ്ടപ്പെടുകയാണല്ലോ.. കൂറ പടങ്ങൾ കാണാനുള്ള സിനിമകൊട്ടകയിലെ തിരക്ക് പ്രശംസനീയം തന്നെ.. പല നല്ല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നില്ല..

ശ്രീ said...

നമുക്ക് വേണ്ടത് വനിതാസംവിധായകരേയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച നല്ല സംവിധായകരെയാണ്!

ഇപ്പറഞ്ഞത് ശരി വയ്ക്കുന്നു.

PALLIYARA SREEDHARAN said...

innathe mmdhyamam dilyil oru ad unduputhiya lakkam (madhyamam)weekly vaayichaal malayali cinima kaanilla -malayaalacinimayile vanchanayudeyum nerikedinteyum kathakal. itharam chila kathakalengilum ketathukondum, samayakurav kaaranavum njaan malayalacinima kaanaare illa. ente friends aaya chilarude padangal maatram kaanum. pinnaampurakathakal ketaal evrudeyokk cinimakal kandu samayam nasipichallo ennu palapoozhum paschaathapichitund
thankalude article vaayichapool petennu thoonniyakaaryangalaanu ezhuthiyathu ! thanks my dear friend. congrads.dhyryamaayi prathikarikkunna thankalepooleyullavaraanu namuk vendathu. sathyam vilichuparayaan evde enthellaaam parimithikal !!!

Haree said...

:-)
അപ്പോള്‍ പോയത് നഷ്ടമായില്ല, അല്ലേ? പോസ്റ്റിന് പ്രത്യേകം നന്ദി. ഇവരിലെ പ്രതീക്ഷ നല്‍കുന്ന സംവിധായകരുടെ മുഖ്യധാരാ ചിത്രങ്ങള്‍ക്കായി കാത്തിരിക്കാം.

(മറിച്ച് നല്ല സംവിധായകരെയാണ്, പിന്നെ അവരെ പിന്തുണയ്ക്കുന്ന മികച്ച നിര്‍മ്മാതാക്കളെയും!)
--

RENJITH said...

Sarikkum ee paranjathu pole nammalkkavasyam nalla cinemakalum,nalla samvidhayakarum aanu...athippo oru sthreeyanu samvidhayika ennalum oru sthree aanu kendra katha pathram ennalum no issues..but kooduthal feminism prasangikkathe irunnal mathi..Vijayasanthi enna oru penn aayirunnu oru kalathu Indiayil ettavum adhikam prathibhalam vaangiyirunna abhinethri (Only a few male actors received more than what she used to get) so we never really cared abt the gender if their performance and is good...So mukalil paranjavarokke nalla cinemakal eduthaal nammalkkum avarkkum nallathu...allathe PEN samvidhayakar aanennathu kondu aarenkilum avarude padam kaanumenno..kaanathe irikkumenno enikku thonunnilla...

Btw writeup nannayittundu....

lakshman said...

good post.de synopsis given by you makes a reader watch dese movies.gud one dude.keep writing

Joji said...

അഞ്ജലി മേനോന്റെ വെയിറ്റിങ് വിമെണ്‍ കാണണമെന്നു തൊന്നുന്നു.
എന്തായാലും സിനിമാരംഗത്തെങ്കിലും വനിതാസംവരണം വേണ്ടിവരില്ലല്ലോ.

2010-ലെ ആദ്യത്തെ ബ്ലോഗ് ഇത്രയേറെ താമസിച്ചതു ശരിയായില്ല

Ajith Raj said...

വളരെ സന്തോഷം... ൨ കാര്യങ്ങളില്‍...
ഒന്ന്...ഇതിനെല്ലാം നീ സമയം കണ്ടെത്തുന്നതില്‍...
രണ്ടു..നമ്മുടെ ഭാവി സിനിമ ഭദ്രമാണെന്ന തിരിച്ചറിവില്‍....

Suhas Anil said...

വളരെ നല്ല പോസ്റ്റ്‌.........

Rahul said...

we need good production houses and producers too. That only will take us to the next level.

Unknown said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

@ഒറ്റവരി രാമന്‍
ഒന്നിനെ പറ്റിയും ഉത്കൃഷ്ഠം എന്ന് പ്രതിപാദിച്ചിട്ടില്ല. പിന്നെ നല്ലതെന്നു തോന്നിയതിനെ കുറിച്ച് നല്ലതു പറയുന്നതില്‍ എന്താണ് തെറ്റ്?

@Shahul Ameen I have that movie with me. Couldn't watch that yet.

@PALLIYARA SREEDHARAN പിന്നമ്പുറത്തെ കഥകള്‍ വായിച്ച് ഒരു കലയെ വെറുക്കേണ്ടതുണ്ടോ? അതുപോലെ ഒരു വ്യക്തിയുടെ സ്വഭാവദൂഷ്യം കൊണ്ട് അദ്ദേഹം ചെയ്യുന്ന കലാശൃഷ്ടിയെ ഒഴിവാക്കണോ?

@Haree, @ക്രിസൺ ജേക്കബ്,
നിങ്ങള്‍ രണ്ടുപേരും പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ അവിടെ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു വന്നിരിന്നു.
‘ചാരുലതയുടെ ബാക്കി’ നിര്‍മ്മിക്കാന്‍ പാടുപെട്ടതിനെ പറ്റി സംവിധായികയോടൊപ്പം അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന നടികൂടിയായ പാര്‍വ്വതി പറഞ്ഞു. പിന്നെ ഈ സിനിമകള്‍ തീയറ്ററില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെ പറ്റിയും അവര്‍ പറഞ്ഞു.
ചുരുക്കത്തില്‍ നല്ല സംവിധായകരെ തിരിച്ചറിയുന്ന നിര്‍മ്മാതാക്കളും, നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന വിതരണക്കാരും കൂടി ഉണ്ടാവണം.

Juby said...

Good one...

jOe said...

By the way this post brings light about the women film makers around us. Thanks for the information and hats off for your reviews..

regards,
Lijo

Unknown said...

samvidhayakar aarumayikkotte... nalla cinemakal undavanam.... athanu aavasyam..

Cijo Thomas said...

നമുക്ക് വേണ്ടത് വനിതാസംവിധായകരേയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച നല്ല സംവിധായകരെയാണ്!!


This was nice!!

Ab said...

Interesting Read.. Well written

പയ്യന്‍ / Payyan said...

നല്ല പോസ്റ്റ്‌... അഭിനന്ദനങ്ങള്‍...

NIKHIL said...
This comment has been removed by the author.
NIKHIL said...

ശരിയാണ് നമുക്ക് വേണ്ടത് വനിതാസംവിധായകരേയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച നല്ല സംവിധായകരെയാണ്...
I think Anjali menon & Geethu are very good directors

വിനയന്‍ said...

നല്ല ലേഖനം.തീര്‍ച്ചയായും വേണ്ടത്‌ നല്ല സംവിധായകര്‍ തന്നെ. അത്തരം നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന നിര്‍മാതാക്കളും വേണം. അഞ്ജലി മെനോനെ പോലുള്ള സംവിധായകര്‍ മുഖ്യധാരാ സിനിമകളിലേക്കു വന്നാല്‍ നന്നായിരുന്ന്. പറ്റിയാല്‍ ഇവയൊക്കെ കാണണം എന്നുണ്ട്.

ആരോമല്‍ said...

സ്ത്രീ സംവിധായകരുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത് ഇവരാരും മലയാളത്തിലെ അണ്ണന്‍ സംവിധായകന്മാരെ പോലെ കാശുണ്ടാക്കാന്‍ വേണ്ടിയല്ല സിനിമ ചെയ്യുന്നതെന്നാണ്‌...ഇവിടെ സിനിമയെ സ്നേഹിക്കുന്നവരോ, കലയോട് താല്പര്യമുള്ളവരോ, ഒരു പേജ് എഴുതാനറിയുന്നവരോ, അതുമല്ല വായനാ ശീലമുള്ളവരോ, അതുമല്ലേല്‍ മറ്റുള്ളവര്‍ എഴുതുന്നത് വായിച്ച് നല്ലതാണെന്ന് മനസിലാക്കാന്‍ ശേഷിയുള്ളവരോ അല്ല സിനിമ ചെയ്യുന്നത്... ഒന്നുകില്‍ എഴുതുന്നവന്‌ ബോധം വേണം , അല്ലേല്‍ അത് സംവിധാനം ചെയ്യുന്നവന്‌ , അതുമല്ലേല്‍ നിര്‍മ്മാതാവിന്‌, അവിടെയും നിന്നില്ലേല്‍ അത് ക്യാമറ നോക്കി പറയുന്നവനെങ്കിലും ഒരല്പം ബോധം ഉണ്ടായിരിക്കണം...

നല്ല സിനിമ ചെയ്യണം എന്ന് തോന്നലുള്ളവര്‍ വരട്ടെ ... അങ്ങനെയെ പറയാനാകൂ...ചിലര്‍ ബഹളം വയ്ക്കുന്നത് കേട്ടിട്ടുണ്ട്,, പ്രേക്ഷകരുടെ നിലവാരം തകര്‍ന്നു പോയീന്ന്... അങ്ങനെ പോയിട്ടുണ്ടേല്‍ ഈ പറയുന്നവരെല്ലാം കൂടി ഈ പരുവത്തിലാക്കിയെന്നെ പറയാന്‍ പറ്റുള്ളു....

പിന്നെ നമ്മുടെ നല്ല നടന്മാരുടെ പരാതിയും വിഷമവും കേള്‍ക്കണം ....നല്ല സിനിമകള്‍ ഉണ്ടാകാത്തതു കൊണ്ടാണത്രെ കിട്ടുന്നതില്‍ അഭിനയിക്കുന്നത്... ഈ അണ്ണന്മാരൊക്കെ ഇത്രയും വര്‍ഷം കൊണ്ട് കുറെ ഉണ്ടാക്കിയിട്ടില്ലേ സിനിമയില്‍ നിന്ന്.... നല്ല സിനിമയ്ക്കായി വര്‍ഷത്തില്‍ ഒരു ശ്രമം എങ്കിലും നടത്തിക്കൂടെ ഈ പോഴന്മാര്‍ക്ക്...

ഉദയകൃഷ്ണനും സിബി കെ തോമസ്സും ടി എ ഷാഹിദും വിനയന്‍ സാറും ബെന്നി പി നായരമ്പലങ്ങളുമൊക്കെ വാഴുന്ന, വര്‍ഷം അമ്പതില്‍ കൂടുതല്‍ പടങ്ങള്‍ ഇന്നുമിറങ്ങുന്ന നാട്ടില്‍, അഞ്ച് സിനിമയില്‍ കൂടുതല്‍ സാമ്പത്തികമായി രക്ഷപെടുന്നില്ല എന്ന വാസ്തവം ആരും ഓര്‍ക്കുന്നില്ല.. ഈ നിമിഷത്തിലും പത്തിരുപതോളം എച്ചിലുകളുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടാവും...ആര്‍ക്ക് വേണ്ടിയാണാവോ ഇതൊക്കെ പടച്ചു വിടുന്നത്...

വിനയന്‍ said...

അത് ശരിയാണോ ആരോമലേ?. ജീവിക്കാന്‍ പണവും ആവശ്യമല്ലേ. അപ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ സ്വീകരിക്കുന്ന അത്തരം പടങ്ങളിലേക്ക് സംവിധായകര്‍ പോയെന്നിരിക്കും. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് കണ്ടിരുന്നില്ലേ? അത്തരം ഒരു സംരംഭത്തിന് രഞ്ജിത്ത് മുന്കൈയ്യേടുത്തതുകൊണ്ട് അന്‍വറില്‍ നിന്നും അത്തരം പടം ഉണ്ടായി. എന്നിട്ട് തന്നെ എത്ര പ്രേക്ഷകര്‍ അതിനെ സ്വീകരിച്ചു. കുറെയധികം പ്രേക്ഷകര്‍ കണ്ടു പക്ഷെ ധാരാളമില്ല. ബോഡിഗാര്‍ഡും ചട്ടമ്പിനാടും ഒക്കെ വിജയിക്കാന്‍ കാരണം പ്രേക്ഷകരല്ലേ. ആത്യന്തികമായി പ്രേക്ഷകരുടെ അഭിരുചി തന്നെയല്ലേ മാറേണ്ടത്?...

Manoraj said...

മനോഹരമായ ഒരു റിവ്യൂ. .ഒപ്പം ആദ്യ കമന്റിൽ പറഞ്ഞത് പോലെ നമുക്ക് വേണ്ടത് വനിതാ സംവിധായകരെയൊ പുരുഷ സംവിധായകരെയൊ അല്ല.. മറിച്ച് നല്ല സംവിധായകരെ തന്നെയാണ്.. അതാണ് അതിന്റെ ശരി.. അഭിനന്ദനങ്ങൾ..

Anil cheleri kumaran said...

പെണ്ണെഴുത്ത്... പിന്നെ പെണ്‍ സംവിധാനം... ഇപ്പോ പെണ്‍ സംവരണം. ഇവരുടെയൊക്കെ ടൈം...