Sunday, September 19, 2010
ഫോര്‍ റിയല്‍ ഈസ് സോ റിയല്‍
സോന ജെയിന് ആദ്യമായി രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമാണ് ഫോര്‍ റിയല്‍. കാമസൂത്രയിലൂടെ പ്രശസ്തയായ സരിത ചൌധരി, സമീര്‍ ധര്‍മ്മാധികാരി, സോയാ ഹസന്, ആദില്‍ ഹുസൈന് എന്നിവരാണ് പ്രാധാനവേഷങ്ങളിലെത്തുന്നത്. ഇതിനോടകം തന്നെ അഞ്ചോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ഇവിടെ റിലീസ് ആയത്.
അച്ഛനമ്മമാരുടെ ഇടയിലുള്ള പ്രശ്നങ്ങള്‍ മൂലം ഒരു കൊച്ചുകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളും അതില്‍ നിന്ന് എങ്ങനെ കരകയറുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. തന്റെ സ്നേഹനിധിയായ യഥാര്‍ത്ഥ മാതാവ് തന്നെ വിട്ട് മറ്റേതോ ലോകത്തേക്ക് പോയി എന്നും ഇപ്പോള്‍ വീട്ടിലുള്ളത് അമ്മയുടെ രൂപത്തില്‍ ആ ലോകത്തു നിന്നെത്തിയ ഏതോ അന്യഗ്രഹജീവിയാണെന്നും വിശ്വസിക്കുകന്ന ആറുവയസുകാരിയായ ശ്രുതിയായി സോയ എത്തുന്നു. തന്റെ യഥാര്‍ത്ഥ അമ്മയേ തേടിയുള്ള സോയയുടെ യാത്രയാണ് ‘ഫോര്‍ റിയല്‍' .
വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലൊള്ളു. എല്ലാ കഥാപാത്രങ്ങളും നല്ല രീതിയില്‍ മെനഞ്ഞെടുത്തതുമാണ്. ആവശ്യമില്ലാത്ത ഒരു കഥാപാത്രം പോലും ഇല്ലെന്നതും ശ്രദ്ധേയം. ഇതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും നല്ല പ്രത്യേകതയും. സോയയുടേയും, ശ്രുതിയുടെ സഹോദരനെ അവതരിപ്പിച്ച കുട്ടിയുടേയും അഭിനയം പ്രശംസാര്‍ഹമാണ്. മറ്റുള്ള അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കുട്ടികളെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതില്‍ സംവിധായിക കൈവരിച്ച നേട്ടവും ഓര്‍ക്കേണ്ടതാണ്. ശ്രുതിയുടെ സ്വപ്നവും യാഥാര്‍ത്യവും ഇടകലര്‍ത്തിയെടുത്ത ചിത്രത്തിന്റെ ആഖ്യാനം നന്നായിരിന്നു.
ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ കുടുംബത്തിന്റെ ഇംഗ്ലീഷ് സംഭാഷണത്തില്‍ തെറ്റില്ല. പക്ഷെ വേലക്കാരിയുമായുള്ള ഇംഗ്ലീഷ് സംസാരവും തിരിച്ചുള്ള വേലക്കാരിയുടെ ഡയലോഗുകളും തുടക്കത്തില്‍ അല്പം നാടകീയമായി തോന്നി. ഉസ്താദ് സക്കീര്‍ ഹുസൈന് ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിനോട് ചേര്‍ന്നു പോകുമ്പോഴും അത്ര മികവുള്ളതായി തോന്നിയില്ല.
ഒരു മികച്ച ചിത്രം എന്നു പറയാന്‍ കഴിയില്ലെങ്കിലും സോന ജെയിന്റെ ആദ്യ ചിത്രം കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ.
Labels:
സിനിമ
Subscribe to:
Post Comments (Atom)
6 comments:
മികച്ച ചിത്രം എന്നു പറയാന്‍ കഴിയില്ലെങ്കിലും സോന ജെയിന്റെ ആദ്യ ചിത്രം കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ.
Churukkam vaakkil ulla review nannayi...AWARD padathinde manam adikkunnathu kondu enthayalum njan kaanan chance illa...2 idiyum...4 vediyum illatha cinema kaanan ippol mood illa!!!!
Anyway iniyum ingane review ezhuthuka...aalkkar kandirikkavunna padangale pattiyum review ezhuthanam...
രഞ്ജിത്തേട്ടാ...
ആള്‍ക്കാര്‍ക്ക് കാണാന്‍ കഴിയുന്ന ചിത്രമാണ് ഇത്. അതുകൊണ്ടാണ് ഇതെപ്പറ്റി എഴുതിയത്. അങ്ങനെയെങ്കിലും കുറച്ചുപേര്‍ ഇതിനെക്കുറിച്ച് അറിയട്ടേ എന്നായിരിന്നു എഴുത്തിന്റെ പിന്നിലുള്ള ഉദ്ദേശം.
ഈ ബ്ലോഗില്‍ റിവ്യൂ(ആസ്വാദനം എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം) എന്നപേരില്‍ ഞാന്‍ എഴുതിയ സിനിമകളൊക്കെ അധികം ശ്രദ്ധിക്കപ്പെടാത്തതും കാണാന്‍ കോള്ളാവുന്നത് എന്ന് തോന്നിയതുമാണ്.
ഇപ്പൊ ഇറങ്ങിയ ശിക്കാറിനേയോ എത്സമ്മയേയൊ പ്രാഞ്ചിയേയോ കുറിച്ച് ഞാന്‍ എഴുതി അറിയിക്കേണ്ട കാര്യമില്ല. ധാരാളം പേര് ഇതിനോടകം തന്നെ എഴുതി മനസിലാക്കി തന്നിട്ടില്ലേ ഇതിനേക്കുറിച്ചൊക്കെ. :-)
Aalkkar kandirikkavunna ennathu kondu njan udhesichathu aalkkarkku kandirikkan pattunna ennalla marichu aalukal kandittulla (Mukhyadhara) cinemakale kurichum koode ezhuthananu...
ഇവിടെ റിവ്യു എഴുതിയ പടങ്ങള്‍ ഒക്കെ തന്നെ കണ്ടിരിക്കാന്‍ പാറ്റുന്ന പടങ്ങള്‍ തന്നെ... മുഖ്യധാര സിനിമകളെ കുറിച്ച് കുറെ പേര് എഴുതുനുണ്ടല്ലോ. അതൊക്കെ മതി എന്നാണ് എന്റെ അഭിപ്രായം.... രാകേഷ് ഇപ്പോള്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ മതി എന്നാണ് എന്റെ പക്ഷം....
ബ്ലോഗില്‍ സെര്‍ച്ച് ഓപ്ഷന് ഉള്‍പ്പെടുത്തുക
Post a Comment