Tuesday, July 22, 2008

ശരികള്‍...

എന്റെ ശരികളും നിങ്ങളുടെ ശരികളും
തമ്മില്‍ എന്തൊരന്തരം.
നിങ്ങള്‍ നിങ്ങളുടെ ശരികളെ
യാഥാര്‍ത്ഥ്യമെന്നും,
എന്റെ ശരികളെ
പ്രാവര്‍ത്തികമാവാത്ത തത്ത്വശാസ്ത്രമെന്നും വിളിക്കുന്നു.

പക്ഷെ, എന്റെ പ്രവൃത്തികള്‍
ഇതിനിടയിലെവിടെയോ തളച്ചിടപ്പെട്ടിരിക്കുന്നു.
എന്റെ കയ്യൊപ്പ് മായുന്നതെവിടെ?
ശരികളിലോ? പ്രവൃത്തികളിലോ?
മൂല്യങ്ങളെവിടെ? മൂല്യച്യുതികളെവിടെ?
ഏതാണ് ശരി? എന്താണ് തെറ്റ്?

5 comments:

Unknown said...

സത്യത്തില്‍ ശരിയും തെറ്റും നിര്‍വചിക്കുന്നതാര്?
ഒരോരുത്തരും അവരോര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ഒരോന്നിനേയും നിര്‍വചിക്കുന്നു.

ശ്രീ said...

“നിങ്ങള്‍ നിങ്ങളുടെ ശരികളെ
യാഥാര്‍ത്ഥ്യമെന്നും,
എന്റെ ശരികളെ
പ്രാവര്‍ത്തികമാവാത്ത തത്ത്വശാസ്ത്രമെന്നും വിളിക്കുന്നു.”

എല്ലാവരുടെയും കാര്യത്തില്‍ ഇത് ശരി തന്നെ.
:)

Joji said...

evideyum thalachidappeduvanullathalla ninte pravarthikal.
veruthe...
manjupokanullathalla ninte
kaiyyoppu...

RENJITH said...

Pandu oru divasam kalathezhunnettu KIRAN TV vechappol athil nammade Rahul Easwaran oraalodu samsarikkunnathanu kandathu and he was saying "Innu yudham seriyum thettum thammilalla marichu ende seriyum ninde seriyum thammila aanu" and I liked that sentence very much...aa paranjathu ethra vasthavam aanu...somaliayile piratesine nammal kaattalanmar/kallanmar/krooranmar ennu vilikkunnu but avidathe janathayo avare modern day ROBIN HOODs aayi kanakkakkunnu...so it all depends upon how u take it..Right and wrong are not absolute..they are relative...apekshikam aanu...

കണവന്‍ said...

seriyum thettum (nanmayum thinmayum ) evayude thirucharivanu enthinum meethe valaran manushyane prerippikkunnathu