[ഒരു എളിയ പ്രതിഷേധക്കുറിപ്പ്. നിങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചുകൊള്ളുന്നു...]
“നാളെ രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.”
കേരളം കഴിഞ്ഞ കുറെ കാലമായി മിക്ക ദിവസവും കേള്‍ക്കുന്ന ഒരു പത്രക്കുറിപ്പ്.
പണ്ടൊക്കെ ഹര്‍ത്താല്‍ എന്നാല്‍ ചെറിയ കടയടപ്പ് സമരം. അല്ലെങ്കില്‍ ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്ന ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ആയിരിന്നു. കാരണങ്ങളുള്ളപ്പോഴോ, ചില അനുശോചനങ്ങള്‍ക്കോ ഒരു ഹര്‍ത്താല്‍ ആചരിച്ചാല്‍ അതു ജനങ്ങള്‍ മതിപ്പോടെ മാത്രം നോക്കിക്കണ്ടിരിന്നു. അങ്ങനെ കാണാന്‍ കാരണങ്ങള്‍ പലതായിരിന്നു: പൊതുജീവിതത്തെ മൊത്തത്തില്‍ ബാധിക്കില്ല, പണ്ട് ഗാന്ധിജിയെ പോലെ ഉള്ള നേതാക്കള്‍ പിന്തുര്‍ന്ന ഒരു സമരരീതി, പിന്നെ ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം!!!
അക്കാലത്ത് ജനങ്ങള്‍ക്ക് ഇത്തിരിയെങ്കിലും പേടിയും മടുപ്പും ഉണ്ടാക്കിയിരുന്നത് ബന്ദുകളായിരിന്നു. കാര്യം ആണ്ടിനും സംക്രാന്തിക്കും ഒരോന്നെങ്കിലും അതു ജനജീവിതത്തെ ശരിക്കും ബാധിച്ചിരിന്നു. പേരുപോലെ തന്നെ മൊത്തത്തില്‍ “ബന്ദ്”. ചിലര്‍ക്ക് അതൊരു രസമായി തോന്നിപോലും. അപ്പൊപ്പിന്നെ എന്താ ചെയ്യ്യാ?... ഇടയ്ക്കിടെ ഓരോന്നാവാം അല്ലെ? അങ്ങനെ ചില വിദ്വാന്മാര്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ബന്ദ് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. ജനം വലഞ്ഞു (പക്ഷെ, ജനാധിപത്യം വളര്‍ന്നു).
അപ്പൊ നീതിന്യായം എന്നു പറഞ്ഞുകുത്തിയിരിക്കുന്ന സാറന്മാര്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? “ഞങ്ങളൊക്കെ ഇവ്ട് ണ്ടേ” എന്നറിയിക്കേണ്ടേ? അങ്ങനെ അവരൊരു വിധി അങ്ങു പ്രഖ്യാപിച്ചു. “ഇവ്ടെ നി ബന്ദ് പാടില്ല”. അതായത്, കേരളത്തില്‍ ബന്ദ് നിരോധിച്ചു എന്ന്. നല്ല വിധി. പൊതുജനത്തിനു സന്തോഷം. രാഷ്ട്രീയക്കാരും (ഇവര്‍ പൊതുജനത്തില്‍ പെടില്ല, അതാ വേറെ പറഞ്ഞത്) വിധിയെ പരസ്യമായി സ്വാഗതം ചെയ്തു(മനസ്സില്‍ എന്തുമായിക്കോട്ടെ). പക്ഷെ, എല്ലാര്‍ക്കും എല്ലാം സഹിക്കുമോ? ബന്ദല്ലെങ്കില്‍ പിന്നെ എന്തു എന്നു ചിന്തിച്ചു നടന്നവര്‍ക്കു ബലിയാടാക്കാന്‍ കിട്ടിയതോ, പാവം ഹര്‍ത്താല്‍. വലിയ ഉപദ്രവം ഒന്നുമില്ലാതെ ജീവിച്ചുപോകാന്‍ പുള്ളിയെകൂടി സമ്മതിക്കില്ല.
അങ്ങനെ വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ച് അക്കൂട്ടര്‍ കോടതിവിധിയെ വളച്ചൊടിച്ചു. “ബന്ദ് നിരോധിച്ചു” എന്നത് കേവലം ഒരു വാക്കിന്റെ നിരോധനം മാത്രമായി ചിത്രീകരിക്കപ്പെട്ടു. (“അബ്ദുവിനു വധശിക്ഷ” എന്നു കോടതി പറയുമ്പോള്‍ അബ്ദു പോയി പേരുമാറ്റി ബിലാല്‍ എന്നാക്കിയാല്‍ എങ്ങനെ ഇരിക്കും. ബിലാലിനെ കൊല്ലാന്‍ ആരും വിധിച്ചിട്ടില്ലല്ലോ.). അങ്ങനെ ഹര്‍ത്താല്‍ എന്ന പാവം കുഞ്ഞാടിന്റെ തോലണിഞ്ഞ് നമ്മുടെ ബന്ദ് ചെന്നായ വീണ്ടും നാട്ടിലിറങ്ങി. അപ്പൊ നമുക്ക് കോടതി വിധിയുടെ വ്യാഖ്യാനത്തെയെങ്കിലും മാനിക്കേണ്ടേ? ഇനി മുതല്‍ ഞാനും ബന്ദ് എന്നു പറയില്ല. ഇനി എല്ലാം ഹര്‍ത്താല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വികസനവും പുരോഗതിയും നമുക്കു നല്‍കിയ പുതിയ സാംസ്കാരികോത്സവം. “ആഘോഷിക്കൂ ഓരോ നിമിഷവും” എന്നെവിടെയോ കേട്ടിരിക്കുന്നു. ഓരൊ നിമിഷവും ഇല്ലെങ്കിലും ആ വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ ഒരു സ്ഥിര ആഘോഷമായി മാറി.
കാലക്രമേണ അതിന്റെ കാരണങ്ങള്‍ മനുഷ്യരെ ചിരിപ്പിച്ചുതുടങ്ങി. എനിക്കു നന്നേ ബോധിച്ച രണ്ട് ഹര്‍ത്താലുകള്‍ ഉണ്ടായി കഴിഞ്ഞ 1-2 വര്‍ഷത്തിനിടെ. ഒന്ന്, “സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച്, ബുഷിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍.” സദ്ദാമോ ബുഷോ ഇതറിഞ്ഞോ ആവോ. എങ്ങാണും ചാവുന്നതിനു മുന്‍പ് അങ്ങേരെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു നാട് ഇവിടെ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സദ്ദാം ഹുസൈന്‍ ഇങ്ങോട്ടു കുടിയേറിയേനെ. ഇറാഖില്‍ പോലും നടന്നിട്ടുണ്ടാവില്ല അന്നൊരു ഹര്‍ത്താല്‍. പിന്നെ ഒരെണ്ണം, “ചിക്കുന്‍ ഗുനിയയ്ക്കെതിരെ ഹര്‍ത്താല്‍”. പാവം കൊതുകുകള്‍, അതിനെന്തു മനസിലാവാന്‍. കാരണങ്ങള്‍ ഇങ്ങനെ തന്നെ പറയുന്നതുകൊണ്ടാണ് നര്‍മ്മരസം കൂടുന്നത്.
ഇന്നിപ്പൊ 2008 ജുലൈയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു ചെറിയ കണക്ക് നോക്കാം. കേരളത്തില്‍ കഴിഞ്ഞ 6 മാസം കൊണ്ടാടിയ ചെറുതും വലുതുമായ ഹര്‍ത്താലുകളുടെ എണ്ണം എത്ര? ഞെട്ടരുത്, ഉത്തരം 57. അതായത് ഏകദേശം 2 മാസം മൊത്തം ഹര്‍ത്താലായിരിന്നു എന്ന് സാരം. (വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ പഠിപ്പുമുടക്ക് സമരങ്ങള്‍ ഇതില്‍ കൂട്ടിയിട്ടില്ല. അതു കൂടി ആയാല്‍...). ഈ മാസം ഇന്നിതു വരെ പ്രഖ്യാപിക്കപ്പെട്ടത് ഒരു ഭാരത് ബന്ദ് ഉള്‍പ്പടെ 6 ഹര്‍ത്താലാണ് (ഓര്‍ക്കുക: ഞാനിതെഴുതുമ്പോള്‍ മാസത്തിലെ 3 ദിവസമെ കഴിഞ്ഞിട്ടുള്ളു.).
കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദിന്റെ കാര്യം തന്നെ നോക്കാം. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ ഒരു നടപടിയില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സാമാന്യ ജനജീവിതത്തെ ബാധിച്ചില്ല. ഇവിടെ ബാംഗ്ലൂരില്‍ എനിക്ക് ഒരു ബന്ദോ ഹര്‍ത്താലോ നടന്നതായിപ്പോലും തോന്നിയില്ല. പക്ഷെ, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം, ജനജീവിതം സ്തംഭിച്ചു.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട വേറെ കുറെ കാര്യങ്ങളും ഉണ്ട്. കേരളത്തിലെ വ്യവസായങ്ങള്‍ എന്തുകൊണ്ട് തകരുന്നു? തൊഴില്‍ തേടി കൂടുതല്‍ ആള്‍ക്കാര്‍ക്ക് എന്തുകൊണ്ട് സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടിവരുന്നു? സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങി നില്‍ക്കുന്നതിനു ഇതൊരു കാരണം ആയിട്ടില്ലേ? അങ്ങനെ വിദ്യാഭ്യാസം, സാമൂഹ്യം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലയ്ക്കും നഷ്ടങ്ങള്‍ മാത്രം വരുത്തിവെയ്ക്കുന്ന ഈ ഒരാഘോഷം എന്തിന്?
ഹര്‍ത്തലിനെ എതിര്‍ക്കുന്നവരോട് പൊതുവേ അനുകൂലികള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതവരുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്, പ്രവര്‍ത്തന സ്വാതന്ത്ര്യം ആണ്, എന്നും മറ്റും. അവരോടൊരു ചെറിയ ചോദ്യം. ഈ പറഞ്ഞ സംഭവങ്ങളൊക്കെ പൊതുജനത്തിനും ഇല്ലേ? അതില്‍ ഇങ്ങനെ കൈകടത്താമോ?
ഇപ്പൊ ന്യായമായ ഒരു കാരണം പറഞ്ഞാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കിലും അതിനോട് ഒരു പുച്ഛം തോന്നിപ്പോകും, എന്നും അരങ്ങേറുന്ന ഈ വൃത്തികെട്ട ഹര്‍ത്താല്‍ ഉത്സവങ്ങള്‍ മൂലം.
ഇതിനു പ്രതിവിധിയില്ലേ?
ഈ ചോദ്യം ഉയരുമ്പോള്‍ എനിക്കെന്നും ഓര്‍മ്മ വരാറുള്ളത് പുല്ലുവഴി എന്ന ഗ്രാമത്തെപ്പറ്റിയാണ്. പെരുമ്പാവൂരിനടുത്തുള്ള ഈ ഗ്രാമം ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഹര്‍ത്താല്‍ രഹിതമായ കഥ ഒരിക്കല്‍ ഏതോ വാര്‍ത്താ ചാനലില്‍ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവത്തില്‍ തന്നെയുണ്ട് ഒരു പ്രതിവിധി. പൊതുജന കൂട്ടായ്മ. പക്ഷെ, പൊതുവെ തന്നിലേക്കു തന്നെ ഒതുങ്ങി കഴിയുന്ന ഒരു പ്രവണത ഏറിവരുന്ന ഇക്കാലത്ത് ഈ പറഞ്ഞ പൊതുജന കൂട്ടായ്മ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ക്കും ഇതു തടയാന്‍ ഒരു പരിധി വരെ സാധിക്കും എന്ന്‍ ശ്രീ. ബാബു പോള്‍ ഐ.എ.എസ്. ഒരിക്കല്‍ പറഞ്ഞതു ഞാനോര്‍ക്കുന്നു. ഇത്തരം ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ക്കും ഹര്‍ത്താലിനും ഒട്ടും പരിഗണന കൊടുക്കാതിരുന്നാല്‍ ഒരു പരിധി വരെ ഇതിനു തടയിടാമെന്നാണ് അദ്ദേഹം പറഞ്ഞത്.
7 comments:
..ഒന്നു എത്തിനോക്കാം ന്നു കരുതീ മാഷേ...
അതാ,വന്നേ..
പൊതുജനത്തിന് പ്രതികരണശേഷിയില്ലാന്ന് ഒരിക്കല്‍ക്കൂടി വിധിയെഴുതുകയേ ഹര്‍ത്താലുകള്‍ ചെയ്യുന്നുള്ളൂ...അതിനിവരെന്തിന് പ്രതിഷേധിക്കണം
അല്ലേ?... ഓസിന് കിട്ടുന്നൊരൊഴിവുദിനം..
തലേന്ന് ഇവിടെ സിറ്റിയില്‍ ബിവറേജസ് ഷാപ്പിനു മുന്നിലെ തിരക്കു മാത്രം കണ്ടാല്‍ മതി, പൊതുജനത്തിന്റെ ഹര്‍ത്താലിനോടുള്ള മനോഭാവം... വന്‍ തിരക്കായിട്ട് ട്രാഫിക് ബ്ലോക്കായീ ജങ്ഷനില്‍.. സിനിമാതീയറ്ററിലോ, ബില്ല് പേ കൌണ്ടറുകളിലോ ഒട്ടുമേ മര്യാദ പാലിക്കാത്ത
മലയാളി, എത്ര മര്യാദരാമനായിട്ടാണ് ബിവറേജസ് ഷോപ്പിനു മുന്നില്‍ ക്യൂ നില്‍ക്കുക...!
മാധ്യമങ്ങള്‍ക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബുള്ളറ്റിനുകളില്‍, ഒരു 15 മിനിറ്റ്
സം പ്രേഷണം ചെയ്യാനൊരു വാര്‍ത്ത,ജനത്തിന് ഒരു ഫുള്ളും കുറച്ച് സീഡിയും വാങ്ങി വീട്ടിലിരിക്കാന്‍ ഒരു ഒഴിവുദിവസം,ഹര്‍ത്താലനുകൂലികള്‍ എന്നു പറഞ്ഞ് അന്നേ ദിവസം തെരുവിലിറങ്ങുന്ന കൂലിത്തല്ലുകാര്‍ക്ക് അഴിഞ്ഞാടാന്‍ ഒരു ദിവസം...
ഇനിയും വരും... രാകേഷേട്ടന്‍ പറഞ്ഞ പോലെ, വല്ല നാട്ടിലും നടക്കുന്ന ഓരോന്നിന് ഇവിടെ ഹര്‍ത്താല്‍ !!
സിംബാബ്വേയില്‍ പ്രസിഡണ്ടു പദം വിറ്റൊഴിയാന്‍ നമ്മടെ മുഗാബേ വിസമ്മതിച്ചു..
ഹോ!!! ലവനത്രക്കായോ.. പ്രഖ്യാപിക്ക് നാളെ ഹര്‍ത്താല്... ജനജീവിതം സ്തംഭിക്കട്ടെ...
നല്ല ലേഖനം. ഹര്‍ത്താലെന്ന ആട്ടിന്‍ തോലണിഞു വരുന്നത് ബന്ദ് എന്ന ചെന്നായ തന്നെ. മാധ്യമങ്ങള്‍ക്കിതില്‍ കൂടുതലായൊന്നും ചെയ്യാനില്ല. പ്രത്യേകിച്ചും ബന്ദ് അനുകൂലികളുടെ കീഴിലുള്ള മാധ്യമങ്ങള്‍ അവരുടെ ജിഹ്വകള്‍ മാത്രമാണെന്ന സത്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഹാര്‍ത്താലിന്റെ അര്‍ത്ഥം നശീകരണം എന്നാകുമ്പോള്‍ അക്രമം ഭയന്ന് പൊതുജനത്തിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ബന്ദുകളുടെയെല്ലാം വിജയം ഈ ഭയപ്പാടിലാണിരിക്കുന്നത്. പുല്ലുവഴിയെലേതു പോലുള്ള കൂട്ടായ്മകള്‍ക്കു പിന്നിലുള്ളതു പോലുള്ള പ്രചോദനകേന്ദ്രങ്ങള്‍ എല്ലായിടത്തും ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും മറിച്ചാണ് അനുഭവം. ബന്ദുകള്‍ ജനദ്രോഹങ്ങളായി മാറാന്‍ തുടങ്ങിയപ്പോള്‍ അവയെ നിരോധിച്ച കോടതിക്കു മാത്രമെ ഇതിനൊരറുതി വരുത്താന്‍ കഴിയൂ. ബന്ദുകള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കര്‍ശനമായ നിയമം വരണം. സുപ്രീം കോടതി നേരിട്ടിടപെട്ട് ഇത്തരം നശിപ്പിക്കലിനെതിരെ ഏറ്റവും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണം. അനുയായികള്‍ നശിപ്പിച്ചാല്‍ നേതാക്കളെയോ അതിനാഹ്വാനം ചെയ്തവരേയോ പ്രേരിപ്പിച്ചവരേയോ പിടിച്ച്
ജയിലിലടക്കണം. പ്രേരിപ്പിച്ചവര്‍ കൈയൊഴിഞ്ഞാല്‍ പിന്നെ ഒന്നും നോക്കാനില്ല, നശിപ്പിച്ചവനെ ശിക്ഷിക്കണം. ഇങ്ങനെയായാല്‍ കയ്യൊഴിയപ്പെട്ടവരെ ജയിലില്‍ നിന്നിറക്കാന്‍ പ്രേരിപ്പിച്ചവര്‍ വരില്ല. ആരും ഇറക്കാനില്ലാതായാല്‍ പിന്നെ മേലാലൊരു നശിപ്പിക്കലിനും ശിക്ഷ കിട്ടിയവര്‍ മുതിരുകയുമില്ല. അങ്ങിനെ സ്വന്തം ചെയ്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്നുമൊഴിഞ്ഞു മാറാന്‍ നേതാക്കള്‍ക്കോ അനുയായികള്‍ക്കോ കഴിയാതെ വരുമ്പോള്‍ ഈ നശിപ്പിക്കല്‍ പ്രക്രിയ താനേ
നിന്നു കൊള്ളും.
Ivide nammade koottukaran paranjirikkunna karyangalokke aksharamprathi sathyam thanne aanu.Keralam ippol viseshippikkapedunnathu "DEIVATHINDE SWANTHAM NAADU" ennalla marichu "HARTHALUKALUDE SWANTHAM NAADU" ennanu.Pandu njanokke schoolil padichu kondirunna kaalathu aake koode kollathil orikkalo,randu thavanayo oru Bharath Bandh undayal aayi..athokke oru utsavam poleyaanu kondadiyirunnathu but innippol every other day there is a HARTHAL.Panchayathu/ward thalathil vare ee paripadi nadathi nammal HARTHAL kooduthal janakeeyamakki pakshe ithonnum oru sarasari malayalikku ishtapedunnilla enna kaaryam ee harthal nadathunna mahanmaar ariyunnilla..adhikamayaal AMRITHAM thanne visham aanennu varumbol pinne HARTHALinde karyam parayano ? Samadhanaparamayi thangalude rights nediyedukkan vendi thudangiya ee prakreeya ippo enthinum ethinum vendi durupayogapeduthiyal undavunna bhavishyathukale patti nammal marakkunnu...naale oru SERIOUS ISSUEvinu vendi harthal nadathumbol athine anukoolikkan aale kitty ennu varilla (Puli varunnu ..puli varunnu situation pole aavum karyangal)
Innathe nammade keralthile sthithi nokkukayanenkil..ella divasavum newsinde oppam KALAVASTHA PRAVACHANAM pole thanne HARTHAL PRAVACHANAvum nadathendi varum ennu thonunnu.Kazhinja kollam njaan naattil poyappol nadanna oru sambhavam parayam...Ende achande veedu thrissoor aanu and njan parayunna sambhavam nadanna divsam Achanu oraale kaanan vendi Guruvayur (Ende Ammaveedu Guruvayuranu) vare pokendi vannu..Achan kaalathu veettil ninnu purappettu (Mobile onnum use cheyyarilla) ekadesam 2 manikkor aayi kaanum njangalkkoru call vannu..Guruvayuril achane kaathu nillkkunna aalde fone aayirunnu athu..adheham paranju achane ithu vare kaanan illa ennu...Thrissuril ninnu Guruvayur ethenda samayam kazhinju so ellavarkkum tension aayi..kurachu kazhinjappol dhaa varunnu Achande fone "KUNNAMKULATHU harthaal aanu" ithu kettu njan njetti poyi..deivame kaalathu ivide ninnu purappedumbol oru prasnavum undayirunnillallo..ithippo engane...anweshichappol aanu arinjathu...Rashtreeya tharkkathil kuthettu Chavakkadu hospitalil kidannirunna oru sakhavinde nila gurutharamayathinodanubandhichanu ee harthal...so evideyum eppolum sambhavikkavunna oru prathibhasamayi HARTHAL maariyirikkunnu....Ithinoraruthi varuthiyillenkil nalloru samaramura adhikam vaikaathe kaalaharanappettu pokum....
അഭിപ്രായങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി...
@Ammu
അമ്മു പറഞ്ഞതെല്ലാം സത്യങ്ങള്‍ തന്നെ. പ്രത്യേകിച്ച് “പൊതുജനത്തിന് പ്രതികരണശേഷിയില്ലാന്ന് ഒരിക്കല്‍ക്കൂടി വിധിയെഴുതുകയേ ഹര്‍ത്താലുകള്‍ ചെയ്യുന്നുള്ളൂ...”
പക്ഷെ, തീര്‍ത്തും അങ്ങനെ വിധി എഴുതുന്നതിനു മുന്‍പ് ഇതു കൂടി ഒന്നു നൊക്കണേ...
http://noharthal.blogspot.com/
@MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ
മാഷേ ചില സംശയങ്ങള്‍
“മാധ്യമങ്ങള്‍ അവരുടെ ജിഹ്വകള്‍ മാത്രമാണെന്ന സത്യം” പക്ഷേ അവര്‍ക്കും വേണ്ടെ ഇത്തിരി സാമൂഹ്യപ്രതിബദ്ധത.
പിന്നെ അങ്ങനെ ഒരു ശക്തമായ വിധി പ്രഖ്യാപിക്കാന്‍ കോടതിക്കു കഴിയുമോ? പറഞ്ഞു വരുമ്പോള്‍ അതു ഒരു അവകാശലംഘനം തന്നെ അല്ലേ? ഒരു നിയമനിര്‍മ്മാണം അല്ലെ ശരിക്കുള്ള പ്രതിവിധി? പക്ഷെ “രാഷ്ട്രീയം“ ഭരിക്കുമ്പോള്‍ അങ്ങനെ ഒന്നിനു സാധ്യതയുണ്ടോ?
അങ്ങനെ വരുമ്പോള്‍ ഇതു ശരിക്കും ഓരോരുത്തരും സ്വയം തീരുമാനിച്ചു നന്നാവണം എന്ന ഒരു അവസ്ഥയിലേക്കല്ലെ ചെന്നെത്തുന്നത്? അല്ലെങ്കില്‍ ഒരു ചെറിയ കൂട്ടായ്മയെങ്കിലും ഉണ്ടാവുകയല്ലേ വേണ്ടത്?
@RENJITH
ഇതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലേ?
ശരിക്കും ഹര്‍ത്താല്‍ തകര്‍ത്ത ജീവിതങ്ങള്‍ അനേകം ഉണ്ട് കേരളത്തില്‍.
ഇനിയും അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ...
harthalum bandhum nadathi paavam janangale upadravikkunnavarkkethire prathishedikkuvanulla thankalude dhairyam abhinandhanaarham..
a sensible post...
but nammude nnadale,nannakilla.....
@എഴുത്തുപലക, nikhimenon
വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി. :)
Post a Comment