സത്യം-
മടി, മറവി.
അലങ്കാരം-
“സമയമില്ല“.
Wednesday, October 28, 2009
Monday, October 5, 2009
ഗാന്ധിമാര്‍ഗ്ഗത്തിന് ഇനി ലക്ഷങ്ങള്‍ വില
പ്രശസ്ത പേനാ നിര്‍മ്മാതാക്കളായ മോണ്ട് ബ്ലാങ്ക് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു പേന പുറത്തിറക്കി. റോഡിയം പ്ലേറ്റ് ചെയ്ത നിബ്ബില്‍ 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ഒരു ഗാന്ധിപ്പേന. അതെ അങ്ങനെയാണ് അതിനു പേര് നല്‍കിയിരിക്കുന്നത്- ഗാന്ധിപ്പേന (Gandhi Pen). ദണ്ഡിയാത്രയില്‍ അദ്ദേഹം നടന്നുതീര്‍ത്ത 241 മൈലുകളെ അനുസ്മരിച്ചുകൊണ്ട് വെറും 241 സെറ്റ് പേനകള്‍ മാത്രമേ ഈ പേരില്‍ പുറത്തിറക്കിയുള്ളു. അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ഈ ലളിതസ്മാരകത്തിനു വിലയാണെങ്കില്‍ വളരെ തുച്ഛം. വെറും 25000 അമേരിക്കന്‍ ഡോളര്‍. അതായത്, ഏകദേശം 11.88 ലക്ഷം രൂപ മാത്രം.
ദോഷം പറയരുതല്ലോ. ഗാന്ധിയുടെ പൌത്രന്‍ തുഷാര്‍ ഗാന്ധിയ്ക്ക് അതിലൊരെണ്ണം സമ്മാനിച്ചുകൊണ്ടാണ് കമ്പനി ഈ സംഭവം പുറത്തിറക്കിയത്. ഒപ്പം അദ്ദേഹം മേല്‍ന്നോട്ടം വഹിക്കുന്ന മഹാത്മാഗാന്ധി ഫൌണ്ടേഷന് 72 ലക്ഷം രൂപ സംഭാവനയും നല്‍കിപോലും.ഇത്ര ഉദാരമായ സംഭാവനകള്‍ നല്‍കുകയും, ഗാന്ധിജിയെ ഇങ്ങനെ സ്മരിക്കുകയും ചെയ്യുന്ന ഒരുത്തന്‍പോലും ഈ ഇന്ത്യയിലുണ്ടാവില്ല.
ഇതൊക്കെ കാണുമ്പോള്‍ എനിക്കൊരു സംശയം: ഗാന്ധിജി ഇപ്പോള്‍ വെറുമൊരു വില്‍പന ചരക്കുമാത്രമാണോ?

Subscribe to:
Posts (Atom)